Connect with us

Uncategorized

സംവിധായകർ എല്ലാരും പറഞ്ഞു മീര അഹങ്കാരി ആണ് എന്ന്. എന്നാൽ മീരയുടെ മറുപടി ഇതാണ്.

Published

on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. മിടുക്കി കഥാപാത്രങ്ങൾ മാത്രം ചെയ്തു കൊണ്ടിരുന്ന ഒരു മിടുക്കി കുട്ടി ആയിരുന്നു മീരാജാസ്മിൻ. 2001 പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലൂടെയായിരുന്നു മലയാളി മനസുകളിലേക്ക് മീര തന്റെ സ്ഥാനം ലഭിക്കുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിൽ വലിയ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മീരക്ക് ഒരുപാട് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ആ ചോദ്യത്തിന് പോലും മീര പറഞ്ഞിരുന്ന മറുപടികൾ ശ്രദ്ധേയമായിരുന്നു. തിരുവല്ലയിൽ നിന്ന് വന്ന കുട്ടിയാണ് താൻ. ഒരു സാധാരണ ഓർത്തഡോക്സ് ഫാമിലി പള്ളിയിൽ പോകുന്നു തിരിച്ചുവരുന്നു ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ പോലും തനിക്ക് ഒരു അവസരം ലഭിച്ചത്.

ആദ്യമൊക്കെ തനിക്ക് വലിയ ആകാംക്ഷയായിരുന്നു സിനിമ. പിന്നീടായിരുന്നു രണ്ട് മൂന്ന് സിനിമകൾ കഴിഞ്ഞത്. അത് കഴിഞ്ഞപ്പോൾ ആ ഫീൽഡ് തനിക്കിഷ്ടപ്പെട്ട് തുടങ്ങി. അതുകൊണ്ടാണ് അതിൽ തന്നെ നിന്നത്. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ താനാ ഫീൽഡ് വെറുക്കാനും തുടങ്ങി. പലപ്പോഴും പറയാറുണ്ട് ആർട്ട് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒന്നാണ്.

പക്ഷേ ആർട്ട് നിലനിൽക്കുന്ന സ്ഥലം എനിക്ക് പലപ്പോഴും ഇഷ്ടമല്ല. കലയെ താൻ സ്നേഹിക്കുന്നുണ്ട് അതാണ് തന്റെ ജീവിതം.അതാണ് തനിക്ക് എല്ലാം. പക്ഷേ നമുക്ക് ചുറ്റും കുറെ ആളുകളും ഫേക്ക് ആണെന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കാം ചിലപ്പോൾ ഈ ഫീൽഡിൽ നിന്നും താൻ വിട്ടുനിന്നത്. അത് പോലെ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങളും ഫേക്ക് ആണെങ്കിൽ അത് നമ്മൾ എങ്ങനെ അഭിനയിക്കും.

പണ്ട് മുതലേ ഞാൻ എൻറെ ഉള്ളിൽ അതുമായി കണക്ട് ചെയ്യാൻ പറ്റുന്ന സാഹചര്യമോ ഡയലോഗ് സീൻസ് പാട്ടൊക്കെ ഞാൻ മനസ്സിൽ ചെയ്യാനുണ്ട്. ഇന്നേവരെ മനസാക്ഷിക്ക് എതിരായിട്ടുള്ള ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. മീരയ്ക്ക് എതിരെ ഒരു സമയത്ത് പല പ്രമുഖ സംവിധായകരും രംഗത്തുവന്നിരുന്നു. സെറ്റിൽ പലരോടും വളരെ മോശമായ രീതിയിൽ ആയിരുന്നു മീര പെരുമാറുന്നത് എന്നായിരുന്നു പലരും പറയുന്നത്.

അഹങ്കാരം തലയ്ക്കു പിടിച്ച നടിയാണ് മീര എന്ന് പലരും പറഞ്ഞു. അതിനുള്ള മറുപടിയും മീര പറഞ്ഞിരുന്നു താൻ എപ്പോഴും പോസിറ്റിവിറ്റി ഇഷ്ടപ്പെടുന്ന ആളാണ്. നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ അടുത്തുനിന്നും നന്നായി മാറി നിൽക്കാറുണ്ട്.

Click to comment

Leave a Reply

Your email address will not be published.

Trending